രാജ്യത്ത് ലോക്ഡൗണ്‍ ഇളവുകളുടെ ഭാഗമായിഔട്ട്‌ഡോര്‍ ഡൈനിംഗുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. പബ്ബുകള്‍ക്കും റെസ്റ്റേറന്റുകള്‍ക്കും ഹോട്ടലുകള്‍ക്കും നിബന്ധനകള്‍ പാലിച്ച് ഔട്ട്‌ഡോര്‍ ഡൈനിംഗ് സൗകര്യം തങ്ങളുടെ കസ്റ്റമേഴ്‌സിനായി ഒരുക്കാന്‍ കഴിയും. എന്നാല്‍ ഇവിടെ മദ്യം വിളമ്പുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായിരുന്നില്ല. ഇതും സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്നും പരാതികള്‍ ഉയരുകയും ചെയ്തിരുന്നു.
ഈ വിഷയത്തിലാണ് ഇപ്പോള്‍ ഗവണ്‍മെന്റ് ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. പുതിയ നിയമനിര്‍മ്മാണം നടത്താനാണ് ഗവണ്‍മെന്റ് തീരുമാനം . നിയമവകുപ്പ് മന്ത്രിയും അറ്റോര്‍ണി ജനറലും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം വന്നത്. അടുത്തയാഴ്ച തന്നെ നിയമത്തിന്റെ ഡ്രാഫ്ര്‌റ് സഭയില്‍ അവതരിപ്പിക്കും. പ്രദദേശിക ഭരണകൂടങ്ങളുടെ അഭിപ്രായവും കൂടി പരിഗണിച്ചാവും പുതിയ നിയമത്തിന് രൂപം നല്‍കുക.
നിലവിലെ ലൈസന്‍സിംഗ് നിയമങ്ങള്‍ ഇക്കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ പര്യാപതമല്ലാത്തതിനാലാണ് പുതിയ നിയമനിര്‍മ്മാണത്തിലേയ്ക്ക് പോകുന്നത്. ഔട്ട്‌ഡോര്‍ മദ്യവിളമ്പലുമായി ബന്ധപ്പെട്ടുള്ള പരാതികളില്‍ കൃത്യമായ
ഇടപെടലുണ്ടാവണമെന്ന് ഗ്രാഡാ കമ്മീഷണര്‍ പോലീസുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. അപ്പോളും വ്യക്തമായ നിയമത്തിന്റെ അഭാവം പോലീസിന് ബുദ്ധിമുട്ടായി മാറുകയായിരുന്നു. ഇങ്ങനെ വിവിധ വശങ്ങള്‍ പരിശോധിച്ച ശേഷമാണ് ഇപ്പോള്‍ പ്രൈമറി ലെജിസ്ലേഷന്‍ എന്ന തീരുമാനത്തിലേയ്ക്ക് എത്തിയിരിക്കുന്നത്.