വിലക്കയറ്റം: സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതിന് പരിധിയുണ്ടെന്ന് പ്രധാനമന്ത്രി

രാജ്യത്ത് വിലക്കയറ്റം അതിരൂക്ഷമാവുകയാണ്. ഈ സാഹചര്യത്തില്‍ വിലക്കയറ്റം തടയുന്നതിനായുള്ള സര്‍ക്കാര്‍ പദ്ധതികള്‍ വേണമെന്നാണ് എല്ലാവരുടേയും ആവശ്യം. വരുന്ന ബഡ്ജറ്റില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും നടപടികള്‍ ജനം പ്രതീക്ഷിക്കുന്നുമുണ്ട്.

എന്നാല്‍ ഗ്യാസ് , വൈദ്യുതി ഉള്‍പ്പെടെയുള്ള വസ്തുക്കളുടെ വില വര്‍ദ്ധനവ് സര്‍ക്കാര്‍ സൂഷ്മതയോയൊണ് നിരീക്ഷിക്കുന്നതെന്നും ഇതിനെതിരെയുള്ള നടപടികള്‍ക്കായി സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദമുണ്ടെന്നും എന്നാല്‍ ഇക്കാര്യത്തില് സര്‍ക്കാരിന് പരിമതികളുണ്ടെന്നും പ്രധാനമന്ത്രി മൈക്കിള്‍ മാര്‍ട്ടിന്‍ പറഞ്ഞു.

എന്നാല്‍ ബഡ്ജറ്റില്‍ ഒറ്റത്തവണയായുള്ള ആശ്വാസ പദ്ധതികല്‍ ഉണ്ടായേക്കുമെന്ന സൂചനയും അദ്ദേഹം നല്‍കി. എന്നാല്‍ കോര്‍പ്പറേറ്റ് നികുതിയടക്കം വര്‍ധിച്ചതോടെ രാജ്യത്തിന്റെ ഖജനാവിന് വലിയ തോതില്‍ വളര്‍ച്ചയുണ്ടായിട്ടുണ്ടെന്നാണ് ധനകാര്യ വിദഗ്ദര്‍ പറയുന്നത്.

കഴിഞ്ഞ മാസത്തോടെ ഖജനാവ് 6.3 മില്ല്യണ്‍ യൂറോയുടെ മിച്ചത്തിലെത്തിയെന്നാണ് ധനകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ട്. ഇതിനാല്‍ തന്നെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നിരവധി ആശ്വാസ പദ്ധതികള്‍ ഉണ്ടാകുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.

Share This News

Related posts

Leave a Comment