അയര്‍ലണ്ട് പ്രധാനമന്ത്രി മൈക്കിള്‍ മാര്‍ട്ടിന് കോവിഡ് സ്ഥീരീകരിച്ചു സെന്റ് പാട്രിക്‌സ് ഡേയോട് അനുബന്ധിച്ചു നടത്തുന്ന് അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ വാഷിംഗ്ടണ്‍ ഡിസിയില്‍ വച്ചാണ് കഴിഞ്ഞ രാത്രി പ്രധാനമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ജോ ബൈഡനുമായി ഇന്ന് നടത്തേണ്ടിയിരുന്ന സെന്റ് പാട്രിക്‌സ് ഡേ മീറ്റിംഗ് ഒഴിവാക്കുമെന്നാണ് ലഭിക്കുന്ന വിവരം.
വൈറ്റ് ഹൗസില്‍ വച്ചു നടക്കേണ്ടിയിരുന്ന മീറ്റിംഗിന് മുന്നോടിയായി നടത്തിയ ടെസ്റ്റിലാണ് കോവിഡ് രോഗമുണ്ടെന്ന സ്ഥിരീകരണം ഉണ്ടായത്. പ്രധാനമന്ത്രി സുഖമായിരിക്കുന്നുവെന്നും എന്നാല്‍ ഇന്നലെ നടത്തിയ ഒരു പ്രധാനപ്പെട്ട ഡിന്നറില്‍ അദ്ദേഹത്തന് പങ്കെടുക്കാന്‍ സാധിച്ചില്ലെന്നും വക്താവ് അറിയിച്ചു.
പ്രധാനമന്ത്രി അമേരിക്കയിലാണെങ്കിലും ഇന്ന് ഇവിടെ നടക്കേണ്ട എല്ലാ മീറ്റിംഗുകളും ഓണ്‍ലൈനായി നടത്താനാണ് സാധ്യത.