അയര്‍ലണ്ടില്‍ ജനസംഖ്യ അഞ്ച് മില്ല്യണ്‍ പിന്നിട്ടതായി കണക്കുകള്‍. 2021 ഏപ്രീല്‍ മാസം വരെയുള്ള കണക്കുകളാണിത്. സെന്‍ട്രല്‍ സ്റ്റാറ്റിറ്റിക്‌സ് ഓഫീസ് പുറത്തുവിട്ട കണക്കുകളാണിത്. 1851 മുതല്‍ ആരംഭിച്ച സെന്‍സസുകളില്‍ ആദ്യമായാണ് ജനസംഖ്യ അഞ്ച് മില്ല്യണ് മുകളിലെത്തുന്നത്.
1961 ലായിലുന്നു ഏറ്റവും കുറഞ്ഞ ജനസഖ്യ റിപ്പോര്‍ട്ട് ചെയ്തത്. ഈ കണക്കുകളെ അപേക്ഷിച്ച് 2.19 മില്ല്യണ്‍ അല്ലെങ്കില്‍ 77 ശതമാനമാണ് ഇപ്പോള്‍ ജനസംഖ്യയില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. എപ്രീല്‍ 21 ന് അവസാനിച്ച ഒരു വര്‍ഷത്തില്‍ 34000 ആളുകളുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 55900 ആയിരുന്നു.
കഴിഞ്ഞ വര്‍ഷം 55500 ജനനങ്ങളും 32700 മരണങ്ങളുമാണ് രാജ്യത്ത് സംഭവിച്ചത്. 11,200 ആളുകള്‍ രാജ്യത്തേയ്ക്ക് കുടിയേറി.