PNA ആംബുലൻസ് ക്രൂ അവർ ചെയ്ത സമരത്തിന് ഫലം കാണാത്തതുകൊണ്ട് ഇനിയും മൂന്ന് ദിവസം കൂടി സമരത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണിപ്പോൾ. Psychiatric Nurses Association ൻറെ കീഴിലുള്ള ആംബുലൻസ് ശൃംഖലയാണ് അടുത്തയാഴ്ച വീണ്ടും സമരത്തിനിറങ്ങുന്നത്.
എച്ച്.എസ്.ഇ. PNA യുമായി സഹകരിക്കാത്തതാണ് സമരകാരണം. തൊഴിലാളികൾ അവർക്ക് ഇഷ്ടമുള്ള തൊഴിലാളി സംഘടനയിൽ ചേരുന്നത് ആ സംഘടനാ അവർക്ക് വേണ്ടി വാദിക്കും എന്ന് ഉറപ്പുള്ളതുകൊണ്ടാണ്. എന്നാൽ PNA തങ്ങളുടെ അംഗങ്ങൾക്ക് വേണ്ടി സംസാരിക്കാൻ എച്ച്.എസ്.ഇ. കൂട്ടാക്കുന്നില്ല എന്നാരോപിച്ചാണ് സമരം.
എന്നാൽ മറ്റൊരു യൂണിയനെ കൂടി അംഗീകരിക്കുമ്പോൾ ദേശീയ ആംബുലൻസ് സർവീസുമായി നിലവിലുള്ള നല്ല ബന്ധം താറുമാറാകുമെന്ന് എച്ച്എസ്ഇ പറയുന്നു.
മറ്റ് യൂണിയനുകൾ ചെയ്യുന്നതുപോലെ, യൂണിയൻ സബ്സ്ക്രിപ്ഷനുകളുടെ ഫീസ് പേയ്റോൾ സംവിധാനത്തിലൂടെ പിടിക്കുന്നതും എച്ച്.എസ്.ഇ. വിസമ്മതിച്ചിട്ടുണ്ട്.
ദേശീയ ആംബുലൻസ് സർവീസിലെ 1800 സ്റ്റാഫിൻറെ 500 പേരെ മാത്രമേ PNA പ്രതിനിധാനം ചെയ്യുന്നുള്ളൂ. അവശേഷിക്കുന്നവരിൽ മിക്കതും SIPTU അംഗങ്ങളാണ്.
ഫെബ്രുവരി 15നാണ് അടുത്ത സമരം പ്ലാൻ ചെയ്തിരിക്കുന്നത്. ശേഷം അടുപ്പിച്ചുള്ള രണ്ടു ദിവസങ്ങളിൽ കൂടി സമരം ചെയ്യുമെന്ന് PNA അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി 28, മാർച്ച് 01 തിയ്യതികളിലായിരിക്കും ഈ സമരങ്ങൾ നടക്കുക.