യൂറോപ്യന്‍ സോണില്‍ വീണ്ടും പലിശ നിരക്ക് ഉയര്‍ത്തും. ജൂലൈ 27 നാകും ECB യുടെ ഈ തീരുമാനം വരിക. 25 ബേസിക് പോയിന്റുകളാകും ഉയര്‍ത്തുക. റോയിട്ടേഴ്സ് നടത്തിയ ഒരു സര്‍വ്വേയിലാണ് സാമ്പത്തീക വിദഗ്ദര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
മാത്രവുമല്ല സെപ്റ്റംബറില്‍ വീണ്ടും പലിശ ഉയര്‍ത്താനുള്ള സാധ്യതയും ചിലര്‍ പങ്കുവെച്ചു. ജൂലൈ 2022 മുതല്‍ തുടര്‍ച്ചയായി എട്ട് തവണ പലിശ നിരക്കുകള്‍ ഉയര്‍ത്തിയിരുന്നു. യൂരോ സോണിലെ പണപ്പെരുപ്പം ഇപ്പോള്‍ നിയന്ത്രണ വിധേയമാണ്. 2022 ഒക്ടോബറിലെ 10.6 ശതമാനത്തില്‍ നിന്നും ഇപ്പോള്‍ ഇത് ജൂണില്‍ 5.5 ശതമാനത്തിലെത്തിയിരുന്നു.
എന്നാല്‍ പണപ്പെരുപ്പം വീണ്ടും പിടിവിട്ട് കുതിച്ചുയരാതിരിക്കാനാണ് സെന്‍ട്രല്‍ ബാങ്ക് വീണ്ടും പലിശ ഉയര്‍ത്തല്‍ നടപടികളുമായി മുന്നോട്ട് പോകുന്നത്. പലിശ കുത്തനെ ഉയരുന്നത് വിവിധ വായ്പകള്‍ എടുത്തിട്ടുള്ളവര്‍ക്കാണ് തിരിച്ചടിയാകുന്നത്.