ചാര്‍ജ് വര്‍ദ്ധന പ്രഖ്യാപിച്ച് പിനേര്‍ജി അയര്‍ലണ്ടും. വൈദ്യുതിയുടെ വിലയില്‍ സെപ്റ്റംബര്‍ മുതല്‍ വര്‍ദ്ധനവുണ്ടാകുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 19.2 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നു. ഇത് നിലവില്‍ വരുന്നതോടെ ആഴ്ചയില്‍ ശരാശരി 7.21 യൂറോയുടെ വര്‍ദ്ധനവാകും ഉണ്ടാകുക.
ഡെയ്ലി പ്രിപേ മീറ്റര്‍ ചാര്‍ജ് 24 ശതമാനവും ഡെയ്ലി സ്റ്റാന്‍ഡിംഗ് ചാര്‍ജ് 24 ശതമാനവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 27000 ത്തോളം ഉപഭോക്താക്കളെ ചാര്‍ജ് വര്‍ദ്ധനവ് ബാധിക്കും ഒരു വര്‍ഷം ശരാശരി 375 യൂറോയുടെ വര്‍ദ്ധനവാകും ഉണ്ടാകുക. കഴിഞ്ഞ വര്‍ഷം അഞ്ച് തവണ കമ്പനി വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിച്ചിരുന്നു.
എനര്‍ജി മാര്‍ക്കറ്റില്‍ മൊത്ത വിലയില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നും ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാതെ പിടിച്ചു നില്‍ക്കാനാവില്ലെന്നുമാണ് കമ്പനി നല്കുന്ന വിശദീകരണം.