ഊര്‍ജ മേഖലയിലെ വിലവര്‍ദ്ധനവിന് പുതുവര്‍ഷത്തിലും അറുതിയില്ല. പുതുവര്‍ഷത്തില്‍ വൈദ്യുതിയുടെ വില വര്‍ദ്ധിപ്പിക്കാനൊരുങ്ങുകയാണ് പിനേര്‍ജി അയര്‍ലണ്ട്. 14 ശതമാനത്തോളം വര്‍ദ്ധനവ് ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.2023 ജനുവരി 9 മുതലാകും വര്‍ദ്ധനവ് നിലവില്‍ വരിക.
ശരാശി ഒരാഴ്ച 6.16 യൂറോയുടെ വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്. സ്റ്റാന്‍ഡിംഗ് ചാര്‍ജില്‍ വര്‍ദ്ധനവുണ്ടാകില്ല. പിനേര്‍ജിക്ക് അയര്‍ലണ്ടില്‍ 30,000 ത്തോളം ഗാര്‍ഹിക ഉപഭോക്താക്കളാണ് ഉള്ളത്. വൈദ്യുതിയുടെ മൊത്തവിലയിലെ വര്‍ദ്ധനവാണ് വിലവര്‍ദ്ധിപ്പിക്കാന്‍ തങ്ങളെ പ്രേരിപ്പിക്കുന്നതെന്നാണ് കമ്പനിയുടെ ന്യായീകരണം.
കഴിഞ്ഞ വര്‍ഷം അഞ്ച് തവണയായിരുന്നു കമ്പനി വില വര്‍ദ്ധനവ് നടപ്പിലാക്കിയത്. ഏറ്റവും ഒടുവിലായി സെപ്റ്റംബറില്‍ 19.2 ശതമാനം വര്‍ദ്ധനവ് നടപ്പിലാക്കിയിരുന്നു.