അയര്‍ലണ്ടിലെ ഫാര്‍മസികളില്‍ ആന്റി ബയോട്ടിക്കുകള്‍ ലഭിക്കാനില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യാന്‍ ആന്റി ബയോട്ടിക്കുകള്‍ ലഭിക്കുന്നില്ലെന്ന് ഐറീഷ് ഫാര്‍മസി യൂണിയന്‍ പ്രസിഡന്റാണ് വെളിപ്പെടുത്തിയത്. അധികൃതര്‍ ആന്റി ബയോട്ടിക്കുകളുടെ ലഭ്യത ഉറപ്പാക്കാന്‍ ഇടപെടണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
അയര്‍ലണ്ടില്‍ കുട്ടികള്‍ക്കിടയില്‍ ഇപ്പോള്‍ ഭീഷണിയായിരിക്കുന്ന Strep A ഇന്‍ഫക്ഷന് പ്രതിവിധിയായി ആന്റി ബയോട്ടിക്കുകളാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. ഈ സാഹചര്യത്തിലാണ് ആന്റി ബയോട്ടിക്കുകളുടെ ക്ഷാമം തിരിച്ചടിയാകുന്നത്. കഴിഞ്ഞ ദിവസം നാല് വയസ്സുകാരന്‍ ഈ രോഗം മൂലം മരണപ്പെട്ടു എന്നും എച്ച് എസ് ഇ സ്ഥിരീകരിച്ചിരുന്നു.
നിരവധി ആളുകള്‍ ഡോക്ടര്‍മാരുടെ പ്രിസ്‌ക്രിബ്ഷനുകളുമായി തങ്ങളെ സമീപിക്കുന്നുണ്ടെന്നും എന്നാല്‍ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ തങ്ങള്‍ക്ക് കഴിയുന്നില്ലെന്നും ഫാര്‍മസികള്‍ പറയുന്നു. augmentin duo , calvepen എന്നീ ആന്റി ബയോട്ടിക്കുകളാണ് സാധാരണയായി ഉപയോഗിക്കുന്നത് ഇവയും ഇപ്പോള്‍ പല ഫാര്‍മസികളിലും ലഭിക്കാനില്ലാത്ത അവസ്ഥയാണ്.