അയര്‍ലണ്ടില്‍ സര്‍വ്വ മേഖലകളിലും വിലക്കയറ്റത്തിന് വഴി തുറക്കാന്‍ കാരണമായ വിധത്തില്‍ പെട്രോള്‍ ,ഡീസല്‍ വിലകള്‍ കുതിയ്ക്കുന്നു. പുറത്തുവരുന്ന കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 40 ശതമാനം വര്‍ദ്ധനവാണ് ഇന്ധന വിലയില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞയാഴ്ചത്തെ അപേക്ഷിച്ച് നോക്കിയാല്‍ പോലും 11 ശതമാനത്തിലധികം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
അതായത് ഒരു ലിറ്റര്‍ പെട്രോള്‍ ലഭിക്കണമെങ്കില്‍ 2.13 യൂറോയാണ് ഇപ്പോള്‍ നല്‍കേണ്ടത്. ഒരു ലിറ്റല്‍ ഡീസലിനാകട്ടെ 2.05 യൂറോയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഒരു പെട്രോള്‍ കാറുടമയ്ക്ക് 750 യൂറോയും ഒരു ഡീസല്‍ കാറുടമയ്ക്ക് 640 യൂറോയുമാണ് അധികം ചെലവ് വരുന്നത്.
ഇന്ധന വില റോക്കറ്റ് വേഗത്തില്‍ മുന്നോട്ട് പോകുമ്പോള്‍ വരും ദിവസങ്ങളില്‍ അത് സര്‍വ്വ മേഖലകളിലേയും വിലക്കയറ്റത്തിന് കാരണമാകുമെന്ന ആശങ്കയും ആളുകള്‍ക്കുണ്ട്.