പെട്രോള്‍ ഡീസല്‍ വില 18 മാസത്തെ കുറഞ്ഞ നിരക്കില്‍

റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് കുതിച്ചുയര്‍ന്ന ഇന്ധന വിലയില്‍ ആശ്വാസത്തിന്റെ ലക്ഷണങ്ങള്‍ കാണുന്നു. പുറത്തു വരുന്ന കണക്കുകള്‍ പ്രകാരം രാജ്യക്കെ ഡിസല്‍ വില കഴിഞ്ഞ ഒന്നര വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്‌.

ഡീസലിന് 1.51 ആണ് ഇന്നലെ രേഖപ്പെടുത്തിയ വില. ഇത് കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഒമ്പത് ശതമാനം കുറവാണ്. പെട്രോളിന് 1.59 യൂറോയാണ് വില ഇത് കഴഞ്ഞ മാസത്തെ അപേക്ഷിച്ച് മൂന്നരശതമാനത്തിലധികം താഴെയാണ്‌. അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വന്ന കുറവാണ് ഇതിന് കാരണം.

എന്നാല്‍ മുമ്പ് അന്താരാഷ്ട വില കൂടിയപ്പോള്‍ കുറച്ച നികുതികള്‍ ഇനിയും വര്‍ദ്ധിപ്പിച്ചാല്‍ വില വീണ്ടും പഴയ പടിയിലേക്ക് എത്തുമെന്ന ആശങ്കയും ഉണ്ട്.

 

 

Share This News

Related posts

Leave a Comment