Perx റീവാർഡ് കാർഡ് ബാലൻസ് നോക്കാൻ

Perx റീവാർഡ് കാർഡ് ഇപ്പോൾ വളരെയധികം കമ്പനികൾ അവരുടെ ജോലിക്കാർക്ക് റീവാർഡ് കാർഡ് ആയി കൊടുക്കുന്നുണ്ട്. ഉദാഹരണത്തിന്, ന്യൂ ഇയർ, ക്രിസ്മസ്, ബെർത്ത്ഡേ, ആനിവേഴ്സറി, പ്രൊമോഷൻസ്, അപ്പ്രീസിയേഷൻസ് തുടങ്ങിയ അവസരങ്ങളിൽ കൊടുക്കുന്ന ഗിഫ്റ്റ് കാർഡുകലാളിവ.

സാധാരണ ഗിഫ്റ്റുകാർഡുകളെ അപേക്ഷിച്ച് ഏത് തരം ഷോപ്പിങ്ങിനും ഇവ ഉപയോഗിക്കാം. കടകളിലും ഓൺലൈൻ ഷോപ്പിങ്ങിനും ഇവ ഉപയോഗിക്കാം. സാദാരണ ATM കാർഡിന്റെ ഉപയോഗം പോലെ തന്നെയാണിതിനും. രജിസ്റ്റർ ചെയ്യണ്ട കാര്യമില്ല. എന്നാൽ കടകളിൽ ഉപയോഗിക്കുന്നതിനു മുൻപ് സാദാരണ ATM കാർഡിന്റെ പുറകിൽ നാം ഒപ്പിടുന്ന പോലെ തന്നെ ഒപ്പ് ഇട്ടിരിക്കണം. ഷോപ്പ് കീപ്പർ ചോദിച്ചാൽ കാണിക്കാൻ വേണ്ടിയാണിത്. കാർഡ് ഉടമ നാം തന്നെയാണോ എന്നറിയാനാണിത്. ഇതിനു നാം കാർഡ് രജിസ്റ്റർ ചെയ്യണമെന്നില്ല.

എന്നാൽ Perx കാർഡിന്റെ വെബ്സൈറ്റിലും ആ കാർഡ് കിട്ടുന്ന കവറിലും പറയുന്നുണ്ട് അതിന്റെ ബാലൻസ് അറിയണമെങ്കിൽ രജിസ്റ്റർ ചെയ്യണമെന്ന്. എന്നാൽ രജിസ്റ്റർ ചെയ്യാതെ തന്നെ ഇത് കണ്ടുപിടിക്കാൻ ഒരു മാർഗമുണ്ട്. PERXന്റെ തന്നെ സൈറ്റിൽ ഉള്ള ഈ ലിങ്കിൽ കയറി നിങ്ങളുടെ PERX കാർഡ് ഡീറ്റെയിൽസ് നൽകിയാൽ നിങ്ങൾക്ക് ബാലൻസ് അറിയാൻ സാധിക്കും. രജിസ്റ്റർ ചെയ്യേണ്ട കാര്യമില്ല.

Share This News

Related posts

Leave a Comment