രാജ്യത്ത് കോവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ് ഏതെങ്കിലും വിധത്തിലുള്ള കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ വീടുകളില്‍ തന്നെ കഴിയണമെന്നും പുറത്തിറങ്ങരുതെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരായാലും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ പുറത്തിറങ്ങിയാല്‍ അത് മറ്റുള്ളവരിലേയ്ക്ക് പകരാനുള്ള സാധ്യത കണക്കിലെടുത്താണ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. രോഗലക്ഷണങ്ങളുള്ളവര്‍ പൊതുസ്ഥലങ്ങളില്‍ ഇറങ്ങുന്നത് രോഗ വ്യാപനത്തിന് കാരണമാകുന്നുവെന്ന് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1015 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 178 പേരാണ് നിലവില്‍ ഹോസ്പിറ്റലുകളില്‍ ചികിത്സയിലുള്ളത്. 29 പേര്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളിലാണ്