രാജ്യത്ത് പെന്‍ഷന്‍ പ്രായം 66 വയസ്സില്‍ നിന്നും ഉയര്‍ത്തുമെന്നും ക്രമേണ 70 വയസ്സായി സ്ഥിരപ്പെടുത്തുമെന്നുമുള്ള അഭ്യൂഹങ്ങള്‍ക്ക് അവസാനമാകുന്നു. പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ലെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. എന്നാല്‍ 66 വയസ്സ് കഴിഞ്ഞും ജോലി ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് സര്‍വ്വീസില്‍ തുടരാം. 70 വയസ്സുവരെ ഇങ്ങനെ ജോലി ചെയ്യാന്‍ സാധിക്കും.
66 വയസ്സിന് ശേഷം എത്രനാള്‍ അധികം ജോലി ചെയ്യുന്നു എന്നതിനെ ആശ്രയിച്ച് ഇവര്‍ക്ക് റിട്ടയര്‍മെന്റിന് ശേഷം ലഭിക്കുന്ന പെന്‍ഷന്‍ തുകയും വര്‍ദ്ധിക്കും. പെന്‍ഷന്‍ പ്രായം ഉയര്‍ത്താതെ തന്നെ താത്പര്യമുള്ളവര്‍ക്ക് 70 വയസ്സുവരെ ജോലി ചെയ്യാനുള്ള അവസരമാണ് സര്‍ക്കാര്‍ നല്‍കുന്നത്.
നിലവില്‍ പെന്‍ഷന്‍ ആഴ്ചയില്‍ 253.30 യൂറോയാണ് 66 വയസ്സിന് ശേഷം ജോലി ചെയ്യുന്നവര്‍ക്ക് ഇതിലും കൂടിയ തുകയായിരികക്കും ലഭിക്കുക. സാമൂഹ്യ സംരക്ഷണ വകുപ്പ് മന്ത്രി ഈ പദ്ധതി സംബന്ധിച്ച രൂപരേഖ തയ്യാറാക്കി മന്ത്രിസഭയുടെ പരിഗണനയ്ക്ക് നല്‍കിയിട്ടുണ്ട്.