രാജ്യത്ത് പെന്‍ഷന്‍ പ്രായം തത്ക്കാലം 66 ല്‍ തന്നെ നിലനിര്‍ത്താന്‍ ശുപാര്‍ശ . സര്‍ക്കാര്‍ നിയോഗിച്ച സാമൂഹ്യ സുരക്ഷാ കമ്മിറ്റിയാണ് ഇതുി സംബന്ധിച്ച ശുപാര്‍ശ നല്‍കിയത്. തൊഴില്‍ കാരാറുകളിലെ നിര്‍ബന്ധിത റിട്ടയര്‍മെന്റ് എന്ന നിബന്ധന എടുത്തു മാറ്റണമെന്നും കമ്മിറ്റിയുടെ ശുപാര്‍ശയിലുണ്ട് .
66 വയസ്സ് കഴിയുമ്പോഴേയ്ക്കും ഒരു വ്യക്തി ശാരീരികമായും മാനസീകമായും കൂടുതല്‍ സമ്മര്‍ദ്ദങ്ങള്‍ നേരിട്ട് ജോലി ചെയ്യാന്‍ കഴിയാതെ വരുന്നുവെന്നാണ് കമ്മിറ്റിയുടെ വിലയിരുത്തല്‍. 2028 മുതല്‍ ഓരോ വര്‍ഷവും പെന്‍ഷന്‍ പ്രായം മൂന്ന് മാസം വീതം ഉയര്‍ത്തണമെന്നും കമ്മിറ്റിയുചെ ശുപാര്‍ശയിലുണ്ട്. ഇങ്ങനെ വന്നാല്‍ 2031 ആകുമ്പോളേയ്ക്കും പെന്‍ഷന്‍ പ്രായം 67 ആകും.
2039 ല്‍ 68 വയസ്സാകുന്ന രീതിയില്‍ 2031 മുതല്‍ വീണ്ടും ഓരോ രണ്ട് വര്‍ഷവും മൂന്നുമാസം വീതം പെന്‍ഷന്‍ പ്രായം ഉയര്‍ത്തും.