ഇനി പാസ്‌പോര്‍ട്ട് 30 ദിവസത്തിനകം

കോവിഡ് കാലത്ത് പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കി മാസങ്ങളോളം കാത്തിരുന്നവര്‍ നിരവധിയാണ്. എന്നാല്‍ കോവിഡിന്റെ കരനിഴല്‍ മാറിയതോടെ കൂടുതല്‍ ഉര്‍ജ്ജസ്വലതയോടെ ജനങ്ങള്‍ക്ക് സേവനം നല്‍കുകയാണ് പാസ്‌പോര്‍ട്ട് ഓഫീസുകള്‍. ഇനി മുതല്‍ അയര്‍ലണ്ടില്‍ പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കിയാല്‍ 30 ദിവസത്തിനുള്ളില്‍ അത് ലഭിക്കും. പദ്ധതി ഏപ്രീല്‍ 19 ന് നിലവില്‍ വന്നു.

നേരത്തെ ഏകദേശം 35 ദിവസമായിരുന്നു പാസ്‌പോര്‍ട്ട് ലഭിക്കാനായി എടുത്തിരുനന്ന കാലതാമസം. എന്നാല്‍ കോവിഡ് കാലമായതോടെ ഇത് വീണ്ടും വര്‍ദ്ധിച്ചു. ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിച്ചാണ് പാസ്‌പോര്‍ട്ട് അപേക്ഷ നല്‍കിയാല്‍ 30 ദിവസത്തിനുള്ളില്‍ അപേക്ഷകന്‍രെ കൈയ്യില്‍ പാസ്‌പോര്‍ട്ടെത്തുന്ന പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കിയത്.

20 ദിവസത്തിനകം പാസ്‌പോര്‍ട്ട് നല്‍കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും എന്നാല്‍ ആ ലക്ഷ്യം കൈവരിക്കാന്‍ ഇനിയും മുന്നോട്ട് പോകേണ്ടതുണ്ടെന്നും അയര്‍ലണ്ട്‌ പാസ്‌പോര്‍ട്ട് സര്‍വ്വീസ് ഡയറക്ടര്‍ പറഞ്ഞു.

Share This News

Related posts

Leave a Comment