രാജ്യത്തെ മെറ്റേണിറ്റി ഹോസ്പിറ്റലുകളിലെ പരിശോധനള്‍ക്കും പ്രസവ സമയത്തും തങ്ങളുടെ പങ്കാളികള്‍ക്കും പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് രാജ്വ്യാപകമായി നടന്ന സമരങ്ങള്‍ ഫലം കാണുന്നു. നവംബര്‍ ഒന്നുമുതല്‍ പങ്കളാകള്‍ക്കും ഗര്‍ഭകാല ശുശ്രൂഷാ ആശുപത്രികളില്‍ പ്രവേശനം അനുവദിക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചു.
മുമ്പ് പ്രവേശനം നല്‍കിയിരുന്നെങ്കിലും കോവിഡിനെ തുടര്‍ന്നായിരുന്നു പ്രവേശനം നിയന്ത്രിച്ചത്. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്കിയപ്പോഴും ഇക്കാര്യത്തില്‍ ഇളവ് അനുവദിച്ചിരുന്നില്ല. കുഞ്ഞുങ്ങള്‍ക്കും ഗര്‍ഭിണികള്‍ക്കും കോവിഡ് ഭീഷണി ഉണ്ടാകാതിരിക്കാനായിരുന്നു ഇത്തരമൊരു തീരുമാനം.
എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടായിരിക്കും പ്രവേശനം അനുവദിക്കുക.