ഔട്ട് ഡോര്‍ ഡൈനിംഗുകള്‍ ആറ് മാസത്തേയ്ക്ക് കൂടി

രാജ്യത്ത് കോവിഡിനെ തുടര്‍ന്ന് നടപ്പിലാക്കിയ ഔട്ട് ഡോര്‍ ഡൈനിംഗ് ആറ് മാസത്തേയ്ക്ക് കൂടി നീട്ടാന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഇതോടെ റസ്‌റ്റോറന്റുകളിലും പബ്ബുകളിലുമടക്കം പുറത്ത് ആളുകളെ ഇരുത്തി മദ്യമടക്കം നല്‍കാന്‍ സാധിക്കും.

കോവിഡ് കാലത്ത് റസ്‌റ്റോറന്റുകളിലും പബ്ബുകളിലും ആളുകള്‍ക്ക് നിയന്ത്രണം വന്നതോടെയാണ് പുതിയ നിയമം പാസാക്കി സര്‍ക്കാര്‍ ഔട്ട് ഡോറില്‍ മദ്യവിതരണത്തിനടക്കം അനുമതി നല്‍കിയത്. ഈ നിയമത്തിന്റെ കാലാവധി മേയ് 31 ന് അവസാനിക്കും ഇതോടെയാണ് കാലാവധി നീട്ടി നല്‍കിയത്.

രാജ്യത്ത് ഹോസ്പിറ്റാലിറ്റി മേഖല പ്രതിസന്ധിയെ തരണം ചെയ്ത് മുന്നോട്ട് വരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഉണര്‍വ് പകരാനാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്.

Share This News

Related posts

Leave a Comment