അനുവാദമില്ലാതെ തങ്ങളുടെ ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ ഷെയര്‍ ചെയ്യുന്നത് തടയാന്‍ പ്രത്യേക സംവിധാനമൊരുക്കി അയര്‍ലണ്ട്. ഫോട്ടോകളൊ വീഡിയോകളോ ഇങ്ങനെ ഷെയര്‍ ചെയ്യപ്പെട്ടന്നു
കണ്ടാല്‍ hotline.ie/report എന്ന വെബ്‌സൈറ്റില്‍ ഇത് അപ് ലോഡ് ചെയ്ത് റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്.
ഒരു വ്യക്തിയുടെ സ്വകാര്യതയെ ഹനിക്കുന്ന വിധത്തില്‍ ഫോട്ടോകള്‍ ഷെയര്‍ ചെയ്യുന്നതും ഷെയര്‍ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നതും തടയുക എന്നതാണ് ഈ സംവിധാനത്തിന്റെ ലക്ഷ്യം. മാത്രമല്ല ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് പിഴയും ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന നിയമങ്ങളും നിലവിലുണ്ട്.
ഒരു വ്യക്തിയെ അപകീര്‍ത്തിപ്പെടുത്തുന്ന ഉള്ളടക്കമുള്ള ഫോട്ടോകളോ വീഡിയോകളോ സോഷ്യല്‍ മീഡിയില്‍ ലഭിച്ചാല്‍ അത് ഷെയര്‍ ചെയ്യാതെ ആ വ്യക്തിയെക്കുറിച്ച് ചിന്തിക്കുകയും ഇത് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്ന രീതിയിലേയ്ക്ക് ജനങ്ങളെ ബോധവത്ക്കരിക്കുക കൂടിയാണ് ഈ സംവിധാനത്തിന്റെ ലക്ഷ്യമെന്ന് വെബ്‌സൈറ്റ് അവതരിപ്പിച്ച് സാമൂഹ്യ നീതി വകുപ്പ് മന്ത്രി പറഞ്ഞു.