മവേലി നാടിന്റെ മധുരസ്മരണകള് അയവിറക്കി കേരളക്കര ഓണഘോഷത്തിലേയ്ക്ക് കടക്കുകയാണ്. ഓണവും ഓണക്കാലവും ലോകത്തിന്റെ ഏത് കോണിലായാലും മലയാളിക്ക് സമ്മാനിക്കുന്നത് ഗൃഹാതുരത്വത്തിന്റെ മധുരസ്മരണകളാണ്. ഓണക്കാലത്തിന്റെ പൊലിമ ഒട്ടും ചോരാതെ ആഘോഷത്തിനൊരുങ്ങുകയാണ് അയര്‍ലണ്ട് ലെറ്റര്‍ക്കെനിയിലെ മലയാളി സമൂഹവും.
സെപ്റ്റംബര്‍ 11 ഞായറാഴ്ച ലെറ്റര്‍ക്കെനിയിലെ റാഡിസം ബ്ലൂ ഹോട്ടലിലാണ് ആഘോഷപരിപാടികള്‍ നടക്കുക. രാവിലെ ഒമ്പതിനാരംഭിക്കുന്ന ആഘോഷങ്ങള്‍ വൈകുന്നേരം ആറുമണിയോടെ സമാപിക്കും. ഓണക്കളികള്‍, കലാപരിപാടികള്‍, പൂക്കളം , ശിങ്കാരിമേളം , മാവേലി , തിരുവാതിര വടംവലി , വിഭവ സമൃദ്ധമായ ഓണസദ്യ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.
ആഘോഷ പരിപാടികളിലേയ്ക്കുള്ള പ്രവേശനം പാസ് മൂലമാണ്. 15 വയസ്സിന് മുകളിലേയ്ക്കുള്ളവര്‍ക്ക് 25 യൂറോയും 15 വയസ്സുവരെയുള്ളവര്‍ക്ക് 15 യൂറോയുമാണ് പാസിന് ഈടാക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറില്‍ വിളിയ്ക്കാവുന്നതാണ്.
0894142349, 0851631030, 087604585, 0894797699, 0892540805, 0894441932