രാജ്യത്ത് ഒമിക്രോണ്‍ വ്യാപിക്കുന്നു ; നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു

രാജ്യത്ത് ഒമിക്രോണ്‍ ഭീതി ഒഴിയുന്നില്ല. ആദ്യ ഘട്ടത്തില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നവരില്‍ ഒന്നും രണ്ടും പേരിലായിരുന്നു ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിരുന്നതെങ്കില്‍ ആരോഗ്യവകുപ്പ് പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇക്കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ 52 ശതമാനവും ഒമിക്രോണ്‍ വകഭേദമായിരുന്നു.

കഴിഞ്ഞ ദിവസം 5,124 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 436 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇത് 107 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കോവിഡ് വ്യാപനം തടയുന്നതിനായുള്ള നിയന്ത്രണങ്ങളും നിലവില്‍ വന്നു. ബാറുകളും റസ്റ്റോറന്റുകളും പബ്ബുകളും അടക്കമുള്ള ഹോസ്പിറ്റാലിറ്റി മേഖലയും എല്ലാ ഇന്‍ഡോര്‍ ഇവന്റുകളും ഇന്നു മുതല്‍ രാത്രി എട്ടു മണിക്ക് ശേഷം പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല.

ഇന്‍ഡോര്‍ ഇവന്റുകളില്‍ ഉള്‍ക്കൊള്ളാവുന്ന ആളുകളുടെ 50 ശതമാനോ അല്ലെങ്കില്‍ 1000 ആളുകളോ ഇതില്‍ ഏതാണോ കുറവ് അത്രയും പേരെയെ പ്രവേശിപ്പിക്കാന്‍ പാടുള്ളു. ഔട്ട് ഡോര്‍ ഇവന്റുകളില്‍ പരമാവധി 5000 പേര്‍ക്കോ അല്ലെങ്കില്‍ ഉള്‍കക്കൊള്ളാവുന്ന ആളുകളുടെ നേര്‍ പകുതിയോ എതാണോ കുറവ് അത്രയും പേര്‍ക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. മതസ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബിസിനസ് മീറ്റിംഗുകള്‍ക്കും ഇത് ബാധകമല്ല.

വിവാഹ പാര്‍ട്ടികള്‍ക്ക് 100 അതിഥികള്‍ക്ക് വരെ പങ്കെടുക്കാം ഇത് അര്‍ദ്ധരാത്രി വരെ നീളുന്നതിലും പ്രശ്‌നമില്ല. പുതുവര്‍ഷം വരെ മറ്റ് നിയന്ത്രണങ്ങള്‍ ഉണ്ടാകില്ലെന്നും ജനുവരി മുതലുള്ള കാര്യം കൂടുതല്‍ പഠനങ്ങള്‍ക്കും വിലയിരുത്തലുകല്‍ക്കും ശേഷമെ പറയാന്‍ സാധിക്കുകയുള്ളുവെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍ പറഞ്ഞു.

Share This News

Related posts

Leave a Comment