നേഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി ബോര്‍ഡ് ഓഫ് അയര്‍ലണ്ടില്‍ ബോര്‍ഡ് മെമ്പറുടെ ഒഴിവിലേയ്ക്ക് നഴ്‌സുമാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. രജിസ്‌ട്രേഡ് നഴ്‌സ് അല്ലെങ്കില്‍ രജിസട്രേഡ് മിഡ് വൈഫായി ജോലി ചെയ്യുന്നവരില്‍ നിന്നുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 2025 ജനുവരി 14 വരെയുള്ള സമയത്തേയ്ക്കാണ് നിയമനം.
താല്‍പ്പര്യമുള്ളവര്‍ ocoady@nmbi.ie എന്ന ഈ-മെയില്‍ വിലാസത്തിലേയ്ക്ക് തങ്ങളുടെ വിശദമായ ബയോഡേറ്റാ അയക്കേണ്ടതാണ്. ഡിസംബര്‍ മൂന്ന് 3 PM വരെയാണ് അപേക്ഷിക്കാനുള്ള സമയം. ചുരുക്കപ്പട്ടികയില്‍ ഇടം നേടുന്നവരെ അഭിമുഖത്തിനായി ക്ഷണിക്കുന്നതാണ്. ഡിസംബര്‍ രണ്ടാമത്തെ ആഴ്ചയായിരിക്കും അഭിമുഖം നടക്കുക.
കുടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
https://www.nmbi.ie/NMBI/media/NMBI/Being-a-Board-member_2.pdf