രാജ്യത്ത് വിവിധ നേഴ്സിംഗ് ഹോമുകളില്‍ ആളുകള്‍ രണ്ടാം ഡോസ് വാക്സിന് സ്വീകരിച്ച ശേഷം ബൂസ്റ്റര്‍ ഡോസിനായി കാത്തിരിക്കുകയാണ്. 65 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഉടന്‍ തന്നെ ബൂസ്റ്റര്‍ ഷോട്ട് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. അടുത്ത തിങ്കളാഴ്ച മുതല്‍ ഇതാരംഭിച്ചേക്കും. ഈ സാഹചര്യത്തില്‍ നേഴ്സിംഗ് ഹോമുകളില്‍ ജോലി ചെയ്യുന്നവരില്‍ ഇതുവരെ വാക്സിന് സ്വീകരിക്കാത്തവര്‍ക്ക് ഒരവസരം കൂടി നല്‍കുകയാണ് സര്‍ക്കാര്‍.
നഴ്സിംഗ് ഹോമുകളിലേയ്ക്ക് ബൂസ്റ്റര്‍ ഡോസ് അനുവദിക്കുന്നതിനൊപ്പം കുറച്ച് അധികം ഡോസുകള്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇത് നഴ്സിംഗ് ഹോം ജീവനക്കാര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കും. നഴ്സിംഗ് ഹോമുകളിലെ ജീവനക്കാര്‍ക്ക് ഇതുവരെ ബൂസ്റ്റര്‍ ഡോസ് നല്കാന് തീരുമാനമായിട്ടില്ല. ഇവിടെ അന്തേവാസികള്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്കിയ ശേഷം ഒരോ ദിവസവും ഡോസുകള്‍ കൂടുതല്‍ വന്നാല്‍ അത് ഇവിടുത്തെ ജീവനക്കാര്‍ക്ക് മുമ്പ് സ്വീകരിച്ചിട്ടില്ലാത്തവരാണെങ്കില് നല്‍കാമെന്നാണ് നിബന്ധന