വിവാഹ പാര്‍ട്ടികളില്‍ പങ്കെടുക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സാധ്യത. ഇക്കാര്യം മന്ത്രിസഭ ഇന്ന് ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് വിവിധ കോണുകളില്‍ നിന്നും ആവശ്യം ഉയരുന്നുണ്ട്.
ഇന്‍ഡോര്‍ ഡൈനിംഗുകളില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയായവര്‍ക്കും ഒപ്പം ആറ് മാസത്തിനകം കോവിഡ് വന്ന് ഭേദമായവര്‍ക്കും പ്രവേശനം അനുവദിച്ച സാഹചര്യത്തില്‍ വിവാഹ പാര്‍ട്ടികള്‍ക്ക് പരമാവധി 100 പേരെയെങ്കിലും അനുവദിക്കണമെന്നാണ് ആവശ്യം.
ഓഗസ്റ്റ് 5 മുതല്‍ 50 മുതല്‍ 100 പേര്‍ക്ക് വരെ വിവാഹ പാര്‍ട്ടികളില്‍ പങ്കെടുക്കാവുന്ന രീതിയിലുള്ള നിര്‍ദ്ദേശം കാബിനറ്റ് യോഗത്തിനു ശേഷം സര്‍ക്കാര്‍ പുറത്തിറക്കുമെന്നാണ് കരുതുന്നത്.