അയര്‍ലണ്ടില്‍ മങ്കിപോക്‌സ് രോഗികളുടെ എണ്ണം കൂടുന്നു. ഇതുവരെ 101 കേസുകളാണ് മങ്കിപോക്‌സാണെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ ബുധനാഴ്ച ഇത് 97 ആയിരുന്നു. രോഗം സ്ഥിരീകരിച്ചവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവര്‍ തങ്ങളുടെ നിരീക്ഷണത്തിലാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ എന്ത് ചെയ്യണം എന്നത് സംബന്ധിച്ച് ഇവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
എന്നാല്‍ നിലവിലെ രോഗികളുടെ എണ്ണത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. രോഗം ബാധിക്കാന്‍ കൂടുതല്‍ സാധ്യതയുള്ളവര്‍ക്ക് സ്‌മോള്‍ പോക്‌സ് വാക്‌സിന്‍ നല്‍കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്.
ഗേ വിഭാഗത്തില്‍ ഉള്ളവര്‍ക്കും ബൈ സെക്ഷ്വലായിട്ടുള്ള പുരുഷന്‍മാര്‍ക്കും രോഗസാധ്യത കൂടുതലാണെന്നാണ് വിലയിരുത്തല്‍.