ലോകത്തെ തന്നെ പിടിച്ചു കുലുക്കിയ കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ എടുത്ത നിയന്ത്രണങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കുക എന്നത്. മാസ്‌ക് ജനങ്ങളുടെ ജീവിത ശൈലിയുടെ ഭാഗമായി തന്നെ മാറിയിരുന്നു.
കോവിഡ് വിവിധ തരംഗങ്ങളിലൂടെയും വിവിധ വകഭേദങ്ങളിലും ആഞ്ഞടിക്കുമ്പോഴും കോവിഡിനെ പേടിച്ച് കഴിയേണ്ട കോവിഡിനൊപ്പം ജീവിക്കാം എന്ന തീരുമാനത്തിലേയ്‌ക്കെത്തുകയാണ് രാജ്യങ്ങള്‍. അമേരിക്കയും യുകെയും അടക്കമുള്ള രാജ്യങ്ങള്‍ ഇതിനകം മാസ്‌ക് എടുത്തു മാറ്റാന്‍ തീരുമാനിച്ചിരുന്നു.
ഇപ്പോഴിതാ അയര്‍ലണ്ടും നിര്‍ണ്ണായക തീരുമാനത്തിലേയ്ക്ക് എത്തിയിരിക്കുന്നു. പൊതുവിടങ്ങളില്‍ മാസക് നിര്‍ബന്ധമാണെന്ന നിയമം എടുത്തുമാറ്റാന്‍ ഇന്നലെ ചേര്‍ന്ന നാഷണല്‍ പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി ടീമിന്റെ(NPHET) യോഗം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു
ഈ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുന്നതോടെ സ്‌കൂളുകള്‍, പൊതുഗതാഗതങ്ങള്‍, ടാക്‌സികള്‍, റീട്ടെയ്ല്‍ ഷോപ്പുകള്‍ എന്നിവിടങ്ങളില്‍ ഇനി മാസ്‌ക് ധരിക്കേണ്ടി വരില്ല. റസ്റ്റോറന്‍ന്റ്, പബ്ബുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാരേയും നിര്‍ബന്ധിത മാസ്‌ക് ധാരണത്തില്‍ നിന്നും ഒഴിവാക്കും.
എന്നാല്‍ ആശുപത്രികള്‍, നഴ്‌സിംഗ് ഹോമുകള്‍, എന്നിവിടങ്ങളില്‍ തല്‍ക്കാലും മാസ്‌ക് ധാരണം തുടരും. നെഫറ്റിന്റെ ശുപാര്‍ശകള്‍ അടുത്ത മന്ത്രിസഭാ യോഗം പരിഗണിക്കും.