കോവിഡ് കാലത്തെ അന്താരാഷ്ട്ര യാത്രകള്‍ കൂടുതല്‍ സുഗമമാക്കുന്ന വാക്സിന് പാസ്പോര്‍ട്ട് സമ്പ്രദായം ഉടന്‍ നടപ്പിലാക്കാന്‍ ഒരുങ്ങി നോര്‍ത്തേണ്‍ അയര്‍ലണ്ട്. ജൂലൈ 19 നു മുമ്പ് അര്‍ഹരായവര്‍ക്ക് വാക്സിന് പാസ്പോര്‍ട്ട് നല്‍കാനും യാത്രാസൗകര്യങ്ങള്‍ ചെയ്യാനുമുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്.
രണ്ട് ഡോസ് വാക്സിന് എടുത്തവര്‍ക്കാണ് വാക്സിന് പാസ്പോര്‍ട്ട് പ്രധാനമായും അനുവദിക്കുന്നത്. ഇത് യൂറോപ്യന്‍ യൂണിയനിലും പുറത്തും അംഗീകരിച്ചിട്ടുള്ള ഒരു യാത്രാ രേഖയാണ്. യൂണിയനിലെ മറ്റുരാജ്യങ്ങളും യുകെയും ഇപ്പോള്‍ ഇതിനായുള്ള നടപടികള്‍ പൂര്‍ത്തീകരിച്ച് വരികയാണ്.
അയര്‍ലണ്ടിലും നിരവധി പേരാണ് ഇതിനായി അപേക്ഷകള്‍ നല്‍കിയിരിക്കുന്നത്. യൂറോപ്പിലും മറ്റും നടത്താനുദ്ദേശിക്കുന്ന കായിക മത്സരങ്ങളിലും ഇതിനൊപ്പം വിനോദ സഞ്ചാര മേഖലയിലേയ്ക്കും കൂടുതല്‍ ആളുകള്‍ എത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് കൂടുതല്‍ സുരക്ഷിതം എന്നു വിലയിരുത്തിയ വാക്സിന് പാസ്പോര്‍ട്ട് രാജ്യങ്ങള്‍ അംഗീകരിക്കുന്നത്.