രാജ്യത്ത് ആളുകള്‍ക്ക് തങ്ങളുടെ ഓഫീസ് ജോലികളിലേയ്ക്ക് മടങ്ങിയെത്താന്‍ കോവിഡ് വാക്സിനേഷന് സ്വീകരിച്ചതിന്റെ തെളിവ് ഹാജരാക്കേണ്ട കാര്യമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഓഫീസുകളിലേയ്ക്ക് തിരിച്ചെത്തുക എന്നാല്‍ ജനങ്ങള്‍ തങ്ങളുടെ സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചു വരികയാണെന്നും അവിടെ ഒരു പ്രതിബന്ധം തീര്‍ക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും ഉപപ്രധാനമന്ത്രി മൈക്കിള്‍ മാര്ട്ടിന് പറഞ്ഞു.
രാജ്യത്ത് വാക്സിനേഷന് നിര്‍ബന്ധമാക്കിയിരുന്നില്ലെന്നും വാക്സിന് എടുക്കണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ജനങ്ങള്‍ക്ക് നല്‍കിയിരുന്നുവെന്നും എന്നാല്‍ പൊതുജനങ്ങളുടെ ഭാഗത്ത് നിന്നും മികച്ച പ്രതകരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ രാജ്യത്ത് പുതുതായി 1,361 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. 160 പേരാണ് ഹോസ്പിറ്റലുകളില്‍ ഉള്ളത്. 26 പേര് ഇന്റന്‍സീവ് കെയര്‍ യൂണീറ്റുകളിലാണ്