ശിശു സംരക്ഷ മേഖല കടുത്ത് പ്രസിസന്ധിയെ നേരിടുകയാണെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇതിനാല്‍ തന്നെ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഫീസ് വര്‍ദ്ധനവ് ഉണ്ടാകുമെന്ന സൂചനകളുമുണ്ടായിരുന്നു. എന്നാല്‍ രക്ഷിതാക്കള്‍ക്ക് അധിക ഫീസ് ബാധ്യത ഉണ്ടാകില്ലെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
സര്‍ക്കാര്‍ ചൈല്‍ഡ് കെയര്‍ കേന്ദ്രങ്ങള്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്ന പുതിയ പദ്ധതി പ്രകാരം ഈ വര്‍ഷം ഫീസ് വര്‍ദ്ധിക്കില്ല. സര്‍ക്കാരിന്റെ പുതിയ ഫണ്ടിംഗ് പദ്ധതി രക്ഷിതാക്കള്‍ക്കും ഒപ്പം ചൈല്‍ഡ് കെയര്‍ കേന്ദ്രങ്ങള്‍ക്കും ഒരു പോലെ ഗുണം ചെയ്യുന്നതാണ്.
ഈ ഫണ്ടിംഗ് പദ്ധതിയില്‍ ഏതാണ്ട് 4000 ചൈല്‍ഡ് കെയര്‍ സ്ഥാപനങ്ങള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.