യുകെ എന്‍എച്ച്എസില്‍ നിന്നും ഇക്കഴിഞ്ഞ വര്‍ഷം കൊഴിഞ്ഞു പോയത് 40,000 നേഴ്‌സുമാര്‍

ലോകത്തിലെ പ്രമുഖ തൊഴില്‍ ദാതാക്കളിലൊന്നായ യുകെ എന്‍എച്ച്എസില്‍ നിന്നും നഴ്‌സുമാര്‍ വലിയ തോതില്‍ ജോലി ഉപേക്ഷിച്ച് പോകുന്നതായി റിപ്പോര്‍ട്ടുകള്‍. പുറത്തു വന്ന കണക്കുകള്‍ പ്രകാരം ഇക്കഴിഞ്ഞ വര്‍ഷം മാത്രം 40,000 നഴ്‌സുമാരാണ് ഇവിടെ നിന്നും ജോലി ഉപേക്ഷിച്ചത്.

Nuffield Trust think നടത്തിയ പഠന റിപ്പോര്‍ട്ട് ബിബിസിയാണ് പുറത്തു വിട്ടത്. വര്‍ഷങ്ങളുടെ പ്രവൃത്തി പരിചയവും സ്‌കില്ലും ഉള്ള നഴ്‌സുമാരാണ് ജോലി ഉപേക്ഷിക്കുന്നതെന്നാണ് വിവരം. 44000 നേഴ്‌സുമാരാണ് എന്‍എച്ച്എസില്‍ പുതുതായി ജോലിയില്‍ പ്രവേശിച്ചത്.

50000 പേരെ നിയമിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. കൂടുതല്‍ ആളുകള്‍ ജോലിയില്‍ പ്രവേശിക്കുന്നുണ്ടെങ്കിലും പ്രവര്‍ത്തന പരിചയമുള്ളവരുടെ കൊഴിഞ്ഞുപോക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു എന്നു റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നു. ഇതിനാല്‍ തന്നെ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് നിബന്ധനകളില്‍ എന്‍എച്ച്എസ് ഇളവു വരുത്തിയേക്കുമെന്നാണ് അഭ്യൂഹങ്ങള്‍.

ജോലി സമ്മര്‍ദ്ദവും ഒപ്പം വര്‍ക്ക് -ലൈഫ് ബാലന്‍സ് മെയിന്റൈന്‍ ചെയ്യാന്‍ സാധിക്കാത്തതുമാണ് പലരേയും ജോലി ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ജോലി ഉപേക്ഷിച്ച നഴ്‌സുമാരെ ഉദ്ധരിച്ച് പറയുന്നുണ്ട്.

Share This News

Related posts

Leave a Comment