രാജ്യത്ത് 65 വയസ്സിന് മുകളിലുള്ളവര്‍ക്ക് കോവിഡ് മൂന്നാം ബൂസ്റ്റര്‍ ഡോസ് നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ആരോഗ്യവകുപ്പ്. ഇതിനിടെ രണ്ടാം ബൂസ്റ്റര്‍ ഡോസ് സംബന്ധിച്ച് ചില മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുകയാണ് ദേശീയ രോഗപ്രതിരോധ ഉപദേശക സമിതി.
50 വയസ്സു മുതല്‍ 64 വയസ്സുവരെയുള്ള എല്ലാവര്‍ക്കും ഇനി രണ്ടാം ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാം. രോഗപ്രതിരോധശേഷി കുറഞ്ഞ 5 മുതല്‍ 11 വയസ്സുവരെയുള്ളവര്‍ക്കും. ഗുരുതര രോഗമുള്ളവരോ അല്ലെങ്കില്‍ അങ്ങനെയുള്ളവര്‍ക്കൊപ്പം താമസിക്കുന്നതോ ആയ 12 വയസ്സുമുതല്‍ 49 വയസ്സുവരെയുള്ളവര്‍ക്കും രണ്ടാം ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാം.
16 ആഴ്ചകള്‍ പൂര്‍ത്തിയായ ഗര്‍ഭിണികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും രണ്ടാം ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാം. ഇതു സംബന്ധിച്ച് NIAC സമര്‍പ്പിച്ച ശുപാര്‍ശകള്‍ക്ക് ആരോഗ്യമന്ത്രി അനുമതി നല്‍കി.