അയര്‍ലണ്ടില്‍ അറുപത് വയസ്സ് മുതല്‍ മുകളിലേക്ക് പ്രയമുള്ള ആളുകള്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കാനുള്ള തീരുമാനത്തിന് അനുമതി ലഭിച്ചു. ദേശീയ രോഗപ്രതിരോധ ഉപദേശക സമിതിയാണ് അനുമതി നല്‍കിയത്. ഇന്നലെ രാത്രി ചേര്‍ന്ന യോഗത്തിലാണ് അനുമതി നല്കാന് തീരുമാനമെടുത്തത്.
ആരോഗ്യപ്രവര്‍ത്തകര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്നാണ് സര്‍ക്കാര്‍ തീരുമാനമെങ്കിലും ഇക്കര്യത്തില്‍ ദേശീയ രോഗ പ്രതിരോധ ഏജന്‍സി തീരുമാനമെടുത്തില്ല. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ഇതിനിടെ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാനുള്ള തീരുമാനത്തില്‍ നിന്നും തല്ക്കാലം പിന്മാറണമെന്ന് നാഷണല്‍ പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി ടീം ഗവണ്മെന്റിനോട് ആവശ്യപ്പെട്ടു.
മുന്‍ തീരുമാനപ്രകാരം ഒക്ടോബര്‍ 22 മുതലാണ് കൂടുതല്‍ ഇളവുകള്‍ നിലവില്‍ വരേണ്ടത്. എന്നാല്‍ ഇതുവരെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല.