2019 ഡിസംബർ 1 മുതൽ, 1850, 1890, 0818, 076 നമ്പറിലേക്കുള്ള എല്ലാ കോളുകൾക്കും ഒരു ലാൻഡ്ലൈൻ നമ്പറിലേക്കുള്ള കോളിനേക്കാൾ കൂടുതൽ വില ഈടാക്കില്ല എന്ന നിബന്ധന നിലവിൽ വന്നു. കൂടാതെ ലാൻഡ്ലൈനുകളിലേക്കുള്ള കോളുകൾ ഉൾപ്പെടുന്ന കോൾ ബണ്ടിലുകളിൽ ഈ നമ്പറുകളും ഉൾപ്പെടുത്തി. 1800 ലേക്കുള്ള കോളുകൾ സൗജന്യമാണ്.
Non Geographic Numbers (NGN) എന്നാണ് ഈ നമ്പറുകളെ വിളിക്കുന്നത്. 1800, 1850, 1890, 0818, 076 എന്നീ നമ്പറുകളിൽ തുടങ്ങുന്ന ഫോൺ നമ്പറുകൾ ഐറിഷ് ബിസിനസ് സ്ഥാപനങ്ങളും, ചാരിറ്റികളും, ഓർഗനൈസേഷനുകളും മറ്റുമാണ് ഉപയോഗിക്കുന്നത്. ഹെല്പ് ലൈൻ, പബ്ലിക് സർവീസ്, ബാങ്കിങ് തുടങ്ങിയ സേവങ്ങൾക്കായാണ് ഈ വിധത്തിലുള്ള Non Geographic Numbers ഉപയോഗിക്കുന്നത്.