ന്യൂകാസിൽ വെസ്റ്റ് ക്രിക്കറ്റ് ക്ലബ് ന്റെ ആഭിമുഖ്യത്തിൽ 12/July/2023 ന് നടത്തിയ ന്യൂകാസിൽവെസ്റ്റ് ക്രിക്കറ്റ് ടൂർണമെന്റ് രണ്ടാം സീസണിൽ ലിമറിക്ക് ബ്ലാസ്റ്റേഴ്സ് ജേതാക്കളായി. ആദ്യ സീസണിന്റെ ആവർത്തനം പോലെ തോന്നിച്ച ഫൈനലിൽ
കഴിഞ്ഞ വർഷം തങ്ങളെ തോൽപിച്ച വാട്ടർഫോർഡ് ടൈഗേർസിനെ അവസാന ബോൾ വരെ നീണ്ട വീറുറ്റ പോരാട്ടത്തിൽ 5 വിക്കറ്റിന് കീഴടക്കിയാണ് ബ്ലാസ്റ്റേഴ്സ് കിരീടത്തിൽ മുത്തമിട്ടത്.. സ്കോർ ടൈഗേർസ് 58/2 (6.0 overs), ബ്ലാസ്റ്റേഴ്സ് 59/5 (5.5 overs).
പത്തു ടീമുകൾ അന്യോന്യം മാറ്റുരച്ച ലീഗ് മത്സരങ്ങളിൽ ഗ്രൂപ്പ് ചാമ്പ്യന്മാർ ആയ ടീമുകളാണ് ഫൈനലിൽ ഇടം നേടിയത്. വിജയികൾക്കുള്ള NCW ട്രോഫിയും ക്യാഷ് അവാർഡും ബഹുമാനപ്പെട്ട Cllr Tom Ruddle (Cathaoirleach of the Municipal District of Newcastle West) ലിമറിക്ക് ബ്ലാസ്റ്റേഴ്സ് ടീമിന് സമ്മാനിച്ചു. റണ്ണേഴ്സ് അപ്പിനുള്ള ട്രോഫിയും ക്യാഷ് അവാർഡും
മെഗാസ്പോൺസർ Maranatha School of Motoring Newcastlewest പ്രൊപ്രൈറ്റർ Joseph Thuruthamadathil വാട്ടർഫോർഡ് ടൈഗേർസ് ടീമിന് സമ്മാനിച്ചു.
ടൂർണമെന്റിന്റെ ബെസ്റ്റ് ബാറ്റർ പുരസ്കാരം വാട്ടർഫോഡ് ടൈഗേർസിന്റെ സുബൈർ ഹസ്സൻ ഖാനും (93 റൺസ്) ബെസ്റ്റ് ബൗളർ പുരസ്കാരം വാട്ടർഫോഡ് ടൈഗേർസിന്റെ ജോമോനും (6 വിക്കെറ്റ്) സമ്മാനിച്ചു. ഫൈനലിലെ മാൻ ഓഫ് ദി മാച്ച് ആയി ബ്ലാസ്റ്റേഴ്സിന്റെ ബൈജു ഫിലിപ്പും മാൻ ഓഫ് ദി ടൂർണമെന്റ് ആയി ടൈഗേർസിന്റെ സുബൈർ ഹസ്സൻ ഖാനും തെരഞ്ഞെടുക്കപ്പെട്ടു.ടൂർണമെന്റ് സ്പോൺസർമാർ ആയMaranatha School of Motoring Newcastle West, Daily Delight Dublin, Greenchilly Limerick, Select Asia Limerick, Whelans Bar Newcastle West, Squeaky Clean Services Newcastle West, HuntOffice Newcastle West, MayFlower Newcastle West, Adrenalin Newcastle West, Link+ Ireland എന്നിവരോടുള്ള പ്രത്യേക നന്ദി ന്യൂകാസിൽവെസ്റ്റ് ക്രിക്കറ്റ് ക്ലബ് കൃതജ്ഞതയോടെ രേഖപ്പെടുത്തുന്നു.
Share This News