മള്‍ട്ടിനാഷണല്‍ ഫ്രഫഷണല്‍ സര്‍വ്വീസ് കമ്പനിയായ ഏണസ്റ്റ് ആന്‍ഡ് യംഗ് (EY)അയര്‍ലണ്ടില്‍ പുതുതായി 800 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചു. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഇത്രയും പേര്‍ക്ക് തൊഴില്‍ നല്‍കാനാകുമെന്നാണ് കമ്പനി വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. ഇതില്‍ പകുതി ഒഴിവുകള്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്കായി മാറ്റി വച്ചിരിക്കുകയാണ്. ബാക്കി വരുന്ന 400 ഒഴിവുകളില്‍ ബിരുദധാരികളായ ഫ്രഷേഴ്‌സിനെയാണ് നിയമിക്കുന്നത്.
അയര്‍ലണ്ടിലും നോര്‍ത്തേണ്‍ അയര്‍ലണ്ടിലുമായുള്ള കമ്പനിയുടെ ഏഴ് ഓഫീസുകള്‍ കേന്ദ്രീകരിച്ചാണ് പുതിയ നിയമനങ്ങള്‍ ഇതില്‍ മൂന്ന് ക്വാര്‍ട്ടേഴ്‌സുകള്‍ ഡബ്ലിനിലാണ്. കോര്‍ക്ക്, ഗാല്‍വേ, ലിമെറിക്ക് , വാട്ടര്‍ ഫോര്‍ഡ് എന്നിവിടങ്ങളിലാണ് മറ്റ് ക്വാര്‍ട്ടേഴ്‌സുകള്‍. ടാക്‌സ്, ഓഡിറ്റ്, കണ്‍സല്‍ട്ടിംഗ്, ഇക്കണോമിക്‌സ്, നിയമം, സൈബര്‍ സെക്യൂരിറ്റി, ടെക്‌നിക്കല്‍ മേഖലയിലാകും പുതിയ നിയമനങ്ങള്‍ നടത്തുക.
കമ്പനിയുടെ ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായാണ് പുതുതായി ആളെ നിയമിക്കാന്‍ പദ്ധതിയിടുന്നതെന്നും അധികം വൈകാതെ ഇതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കുമെന്നും കമ്പനി മാനേജ്‌മെന്റ് വ്യക്തമാക്കി. കോവിഡിനെ തുടര്‍ന്ന് മന്ദഗതിയിലായ തൊഴില്‍ മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വ് നല്‍കുന്നതാകും കമ്പനികളുടെ ഇത്തരം പ്രഖ്യാപനങ്ങള്‍.