പുതിയ നിയമനങ്ങള്‍ നടത്താനൊരുങ്ങുകയാണ് ബാങ്ക് ഓഫ് അയര്‍ലണ്ട്. 100 പേരെ നിയമിക്കാനാണ് പദ്ധതി. ടെക്‌നിക്കല്‍ മേഖലയിലാകും ഒഴിവുകള്‍. ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ടെക്‌നിക്കല്‍ മേഖലയില്‍ പുതിയ നിയമനങ്ങള്‍ നടത്തുന്നത്.
ടെക്‌നിക്കല്‍ ആര്‍ക്കിടെക്‌സ്, സോഫ്‌റ്റ്വെയര്‍ ഡെവലപ്പേഴ്‌സ്, സോഫ്റ്റ്‌വെയര്‍ എന്‍ജിനീയേഴ്‌സ്, സ്‌പെഷ്യലൈസ്ഡ് പ്രൊജക്ട് മാനേജേഴ്‌സ് ആന്‍ഡ് ഡേറ്റാ അനലിസ്റ്റ്് എന്നീ ഒഴിവുകളിലേയ്ക്കാണ് നിയമനങ്ങള്‍ നടത്തുന്നത്. പേഴ്‌സണല്‍ ബാങ്കിംഗ്, കോര്‍പ്പറേറ്റ് ബാങ്കിംഗ്, വെല്‍ത്ത് ആന്‍ഡ് ഇന്‍ഷുറന്‍സ് ബിസിനസ് എന്നി മേഖലകളില്‍ ഡിജിറ്റല്‍ ബാങ്കിംഗ് വിപുലപ്പെടുത്താനാണ് ബാങ്കിന്റെ നീ്ക്കം.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അയര്‍ലണ്ടില്‍ എവിടെയിരുന്നും റിമോട്ടായോ അല്ലെങ്കില്‍ ബാങ്കിന്റെ ഓഫീസിലെത്തിയോ ജോലി ചെയ്യാവുന്നതാണ്. ഒഴിവുകള്‍ സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറത്തിറക്കും.