രാജ്യത്തെ ഹോട്ടലുകള്‍ ,റെസ്റ്റോറന്റുകള്‍ , പബ്ബുകള്‍, ബാറുകള്‍ എന്നിവിടങ്ങളിലെ തൊഴിലാളികള്‍ക്ക് ഏറെ ഗുണകരമായ പുതിയ ടിപ്പ് ആന്‍ഡ് ഗ്രാറ്റുവിറ്റി നിയമം ഡിസംബര്‍ ഒന്നുമുതല്‍ പ്രാബല്ല്യത്തില്‍ വരും.
ആദ്യമായി ടിപ്സും സര്‍വ്വീസ് ചാര്‍ജും ഭക്ഷണത്തിന്റെ ബില്ലില്‍ ഉള്‍പ്പെടുത്തി വാങ്ങുന്നത് ഇതോടെ ഇല്ലാതാകും ഇത് കസ്റ്റമേഴ്സിനും തൊഴിലാളികള്‍ക്കും ഏറെ ഗുണം ചെയ്യും. കാരണം പല സ്ഥാപനങ്ങളിലും സര്‍വ്വീസ് ചാര്‍ജ് കസ്റ്റമേഴ്സ് നിര്‍ബന്ധമായും ബില്ലിനൊപ്പം നല്‍കണം. ഇത് ലഭിക്കുന്നതാകട്ടെ സ്ഥാപനമുടമയ്ക്കും എന്നാല്‍ ഇങ്ങനെ പണം വാങ്ങുന്നത് തടയുന്നതോടെ സംതൃപ്തരായ ഉപഭോക്താക്കള്‍ തങ്ങള്‍ക്കിഷ്ടമുള്ള തുക ടിപ്പായി നല്‍കിയാല്‍ മതിയാകും.
ഇത് ഇവിടുത്തെ ജോലിക്കാര്‍ക്ക് ലഭിക്കുകയും ചെയ്യും. ഉപഭോക്താക്കളുടെ ചുമലില്‍ നിന്ന് അധികഭാരം ഒഴിവാക്കുന്നതിനൊപ്പം ജോലിക്കാര്‍ക്ക് വരുമാനം വര്‍ദ്ധിക്കുന്നതിനും ഇത് കാരണമാകും. മാത്രമല്ല ചില തൊഴിലുടമകള്‍ ഗ്രാറ്റുവിറ്റി പ്രത്യേകമായി നല്‍കാതെ ബേസിക് സാലറിയില്‍ ഉള്‍പ്പെടുത്തുന്നു. പുതിയ നിയമ നിര്‍മ്മാണത്തോടെ ഇതിനും വിരാമമാകും.
ടിപ്പ് ഗ്രാറ്റുവിറ്റി എന്നിവ ഇലക്രോണിക് ഫോമിലാണ് നല്‍കേണ്ടത്. നവംബര്‍ മാസത്തില്‍ എല്ലാ സ്ഥാപന ഉടമകള്‍ക്കും ഇതിനുള്ള തയ്യാറെടുപ്പുകള്‍ നടത്താം എന്നാല്‍ ഡിസംബര്‍ ഒന്ന് മുതല്‍ നിര്‍ബന്ധമായും നടപ്പില്‍ വരുത്തണം. ജോലിക്കാരുടെ സിനിയോരിറ്റി, ജോലി ചെയ്ത മണിക്കൂറുകള്‍, അവരുടെ ഫെര്‍ഫോമന്‍സ് എന്നിവയനുസരിച്ച് ടിപ്പ് വീതിച്ച് നല്‍കാം. എന്നാല്‍ ഏത് മാനദണ്ഡത്തിലാണ് ഇത് നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്നും നേരത്തെ വ്യക്തമാക്കണം.