രാജ്യത്തെ ഷോര്‍ട്ട് ടേം റെന്റല്‍ സംവിധാനങ്ങള്‍ക്ക് മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരാനൊരുങ്ങി സര്‍ക്കാര്‍. ഇവയ്ക്കായി പ്രത്യേക രജിസ്റ്റര്‍ സംവിധാനം ഉടന്‍ നിലവില്‍ വരും. കുറഞ്ഞ കാലത്തേയ്ക്ക് വാടകയ്ക്ക് നല്‍കാന്‍ തയ്യാറുള്ള വീടുകള്‍ക്കും അവധിക്കാല ഭവനങ്ങള്‍ക്കുമാവും പുതിയ രജിസ്റ്റര്‍ സംവിധാനം കൊണ്ടുവരിക.
പുതിയ രജിസ്‌ട്രേന്‍ സംവിധാനം അടുത്ത വര്‍ഷം ആദ്യത്തോടെ നിലവില്‍ വരും. ഇതിലേയ്ക്ക് പുതുതായി ജീവനക്കാരേയും നിയമിക്കും. ബഡ്ജറ്റിലും ഈ ആവശ്യത്തിന് പണം അനുവദിച്ചിട്ടുണ്ട്. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് ദീര്‍ഘകാല വസതികളുടെ ലഭ്യത ഉറപ്പാക്കുക എന്നതാണ് ഇ സംവിധാനത്തിന്റെ ലക്ഷ്യം.
രജിസ്റ്റര്‍ ചെയ്യാതെ ഹ്രസ്വകാല വാടകയ്ക്ക് നല്‍കുന്നത് ഇതോടെ കുറ്റകരമാവും. കൂടുതല്‍ വാടക വാങ്ങുന്നവരേയും നികുതി വെട്ടിക്കുന്നവരേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാരിന് ഇതിലൂടെ പദ്ധതിയുണ്ട്.