രാജ്യത്ത് പെന്ഷന് പ്രായം 66 ല്‍ തന്നെ നിലനിര്‍ത്തും. സാമൂഹ്യ സുരക്ഷാ വകുപ്പ് മന്ത്രിയാണ് ഇത് സംബന്ധിച്ച കാര്യങ്ങള്‍ പുറത്ത് വിട്ടത്. ഇത് സംബന്ധിച്ച് നേരത്തെ സൂചനകളുണ്ടായിരുന്നു. എന്നാല്‍ പെന്ഷന് പ്രായം സംബന്ധിച്ച് ക്യാബിനറ്റ് പരിഗണിക്കുന്ന റിപ്പോര്‍ട്ടില്‍ മറ്റൊരു ആകര്‍ഷകമായ കാര്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ദീര്‍ഘനാളായി മികച്ച സംരക്ഷണവും കരുതലും നല്കേണ്ടതിനാല് മറ്റ് ജോലികള്‍ക്ക് പോകാന്‍ സാധിക്കാതെ വരുന്നവര്‍ക്കും പെന്ഷന് നല്‍കും എന്നാണ് പുതിയ തീരുമാനം. മന്ത്രിസഭയുടെ അനുമതി ലഭിച്ച ശേഷമാകും ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടുക.. ചരിത്രത്തിലാദ്യമായാണ് അയര്‍ലണ്ട് ഇത്തരമൊരു പെന്ഷന് സ്കീം നടപ്പിലാക്കുന്നത്.
പെന്ഷന് പ്രായം 66 ആണെങ്കിലും 70 വയസ്സുവരെ ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം ജീവനക്കാര്‍ക്ക് ഉണ്ട് ഇവര്‍ക്ക് കൂടുതല്‍ പെന്ഷന് നല്‍കും. 60 വയസ്സുമുതല്‍ ജോലി ചെയ്യാന്‍ സാധിക്കാതെ വരുന്നവര്‍ക്കായും പ്രത്യേക പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.