ഇനി ഗാര്‍ഡയെ ആക്രമിച്ചാല്‍ ലഭിക്കുക കടുത്ത ശിക്ഷ

രാജ്യത്തെ ക്രമസമാധാന പാലനം കൂടുതല്‍ മികവുറ്റതാക്കി മാറ്റാന്‍ ശക്തമായ നിയമവുമായി സര്‍ക്കാര്‍. ജോലിക്കിടെ ഗാര്‍ഡയ്‌ക്കെതിരെ ഉണ്ടായേക്കാവുന്ന ഏത് നീക്കവും ശക്തമായി ചെറുക്കാനാണ് സര്‍ക്കാര്‍ പുതിയ നിയമഭേദഗതി കൊണ്ടുവരുന്നത്.

പുതിയ നിയമഭേദഗതി അനുസരിച്ച് ഗാര്‍ഡയെ ആക്രമിച്ചാല്‍ ലഭിക്കുന്ന ശിക്ഷ 12 വര്‍ഷമായി ഉയര്‍ത്തിയിട്ടുണ്ട്. നേരത്തെ ഇത് ഏഴ് വര്‍ഷമായിരുന്നു. ഗാര്‍ഡയുടെ പട്രോള്‍ വാഹനത്തില്‍ മറ്റ് വാഹനങ്ങള്‍ ഇടിക്കുന്നതും ഈ നിയമത്തിന്റെ പരിധിയില്‍ വരും.

സുരക്ഷിതമായ ജോലി സാഹചര്യം ഗാര്‍ഡയ്ക്ക് ഒരുക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബന്ധരാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്ന. കുടിയേറ്റ വിരുദ്ധ പ്രക്ഷേഭങ്ങളടക്കം നേരിടേണ്ടി വരുന്ന ഗാര്‍ഡ ഓഫീസേഴ്‌സിന് ബോഡി ക്യാമറ നല്‍കാനും പദ്ധതിയുണ്ട്.

Share This News

Related posts

Leave a Comment