യൂണിഫോമിട്ട് ജനസേവനത്തിനിറങ്ങുന്ന നഴ്‌സുമാരുള്‍പ്പെടെയുള്ള ജോലിക്കാരെ തൊടരുതെന്ന് സര്‍ക്കാര്‍ ; കടുത്ത ശിക്ഷ

രാജ്യത്ത് ഗാര്‍ഡ , നഴ്‌സുമാര്‍ അടക്കമുള്ള മുന്‍ നിര ജോലിക്കാര്‍ക്ക് തങ്ങളുടെ ജോലി സ്ഥലത്ത് കൂടുതല്‍ സുരക്ഷ ഉറപ്പാക്കി സര്‍ക്കാര്‍. ഗാര്‍ഡയെ ആക്രമിക്കുന്നവര്‍ക്കുള്ള തടവു ശിക്ഷ 12 വര്‍ഷമായി ഉയര്‍ത്തിയ ബില്ലില്‍ നഴ്‌സുമാരടക്കമുള്ള മുന്‍ നിര ജീവനക്കാരെയും ഉള്‍പ്പെടുത്തി. ബില്‍ മന്ത്രിസഭ അംഗീകരിച്ചതോടെ ഇനി അധികം വൈകാതെ നിയമമഭേദഗതി നടപ്പിലാകും. നേരത്തെ ഇത് ഏഴ് വര്‍ഷമായിരുന്നു.

ആക്രമണം മാത്രമല്ല ഇവരുടെ ജോലി തടസ്സപ്പെടുത്തുന്ന എന്ത് നീക്കമുണ്ടായാലും ഇത് അക്രമണമായി പരിഗണിക്കും. ഇത്തരം അക്രമണങ്ങളും മുന്‍നിര ജോലിക്കാര്‍ക്കെതിരായ പ്രവര്‍ത്തനങ്ങളും വച്ചുപൊറുപ്പിക്കാനാവില്ലെന്ന കൃത്യമായ നിലപാടാണ് ബില്‍ പരിഗണനയ്ക്ക് വന്നപ്പോള്‍ മന്ത്രി സഭ സ്വീകരിച്ചത്.

ഗാര്‍ഡ, പ്രതിരോധ സേനാംഗങ്ങള്‍, ആശുപത്രി ജീവനക്കാര്‍, ആംബുലന്‍സ് ജീവനക്കാര്‍, ഫയര്‍ ബ്രിഗേഡ് അംഗങ്ങള്‍, എന്നിവരാണ് ഈ നിയമത്തിന്റെ പരിധിയില്‍ വരിക.

പൊതുജനങ്ങള്‍ക്കുവേണ്ടി യൂണിഫോം ധരിച്ച് ജോലിക്കിറങ്ങുന്നവര്‍ക്കെതിരെ ബലപ്രയോഗമോ, ഭീഷണിയോ , ആക്രമമോ എന്തുണ്ടായാലും അത് ഈ നിയമത്തിന്റെ പരിധിയില്‍ വരും. ഇനി Seaned അംഗീകരിക്കുന്നതോടെ നിയമഭേദഗതി പ്രാബല്ല്യത്തിലാകും

Share This News

Related posts

Leave a Comment