യാത്രാച്ചെലവ് കുറയും ; പുതിയ സ്‌കീമുകള്‍ നിലവില്‍ വന്നു

അയര്‍ലണ്ടില്‍ പൊതുഗതാഗത സംവിധാനങ്ങളില്‍ യാത്രാച്ചെലവ് കുറയുന്ന പുതിയ സ്‌കീമുകള്‍ നിലവില്‍ വന്നു. ബസില്‍ കുറഞ്ഞ തുകയില്‍ മൂന്ന് കിലോമീറ്റര്‍ വരെ യാത്ര ചെയ്യാനുള്ള അവസരവും ഇതിലൂടെ ലഭിക്കുന്നുണ്ട്. ഇത് പ്രകാരം 1.60 യൂറോയ്ക്ക് ഡബ്ലിന്‍ ബസില്‍ മൂന്ന് കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. 90 മിനിറ്റ് ഫെയര്‍ എന്ന് മറ്റൊരു സ്‌കീമും ഏറെ ആകര്‍ഷകമാണ്.

ഇത് പ്രകാരം ഡബ്ലിന്‍ ബസ്. ട്രെയിന്‍, ലുവാസോ , ഡാര്‍ട്ടോ എന്നിവയില്‍ ഏതായാലും 2.30 യൂറോയ്ക്ക് തുടര്‍ച്ചയായി ഒന്നരമണിക്കൂര്‍ യാത്രചെയ്യാന്‍ സാധിക്കും. ടിഎഫ്‌ഐ ലീപ്പ് കാര്‍ഡാണ് ഉപയോഗിക്കുന്നതെങ്കില്‍ അടുത്ത വര്‍ഷം മാര്‍ച്ച് വരെ ഈ ഓഫര്‍ മുതിര്‍ന്നവരോ വിദ്യാര്‍ത്ഥികളോ എന്ന വിത്യാസമില്ലാതെ ലഭിക്കും.

ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ അയര്‍ലണ്ടാണ് പുതിയ സ്‌കീമുകള്‍ രൂപീകരിച്ചിരിക്കുന്നത്. പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുക ഇതിലൂടെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ച് കാലാവസ്ഥാ വ്യതിയാനം തടയുക എന്നതാണ് പുതിയ ഓഫറുകളുടെ പ്രധാന ഉദ്ദേശ്യം. ഡബ്ലിന്‍ ബസ്, ലുവാസ്, ഡാര്‍ട്ട്, ഗോ എഹെഡ്, കമ്മ്യൂട്ടര്‍ റെയില്‍ എന്നിവയാണ് ഈ പദ്ധതിയില്‍ പങ്കാളികളായിട്ടുള്ളത്.

Share This News

Related posts

Leave a Comment