അയര്‍ലണ്ടില്‍ നിരവധി തൊഴിലവസരങ്ങളുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. മാന്‍ പവര്‍ ഗ്രൂപ്പ് നടത്തിയ എംപ്ലോയ്മെന്റ് ഔട്ട്ലുക്ക് സര്‍വ്വേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് നിലവില്‍ തൊഴിലുടമകള്‍ക്ക് തൊഴിലാളികളെ കിട്ടാത്ത അവസ്ഥയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
രാജ്യത്തെ എഴുപത് ശതമാനത്തിന് മുകളില്‍ സ്ഥാപനങ്ങളിലും ഇനിയും ജീവനക്കാരെ വേണമെന്ന കണ്ടെത്തലാണ് തെഴിലന്വേഷകര്ക്ക് ഏറെ പ്രയോജനം ചെയ്യുന്നത്. ഇവര്‍ റിക്രൂട്ട്മെന്റ് ആരംഭിക്കുന്നതോടെ നിലവിലുള്ളതിന്റെ 32 ശതമാനത്തോളം അധികം ജീവനക്കാരെ വേണ്ടി വരുമെന്നാണ് കരുതുന്നത്.
ഐടി, ടെക്നോളജി, ഹ്യൂമന്‍ റിസോഴ്സ് , റിയല്‍ എസ്റ്റേറ്റ്, ധനകാര്യം , ബാങ്കിംഗ്, ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസം , ആരോഗ്യം ഇങ്ങനെ എല്ലാ മേഖലകളിലും ജീവനക്കാരെ വേണ്ടിവരുമെന്നാണ് കരുതുന്നത്.