രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നഴ്സിംഗ് ഹോം സന്ദര്‍ശനങ്ങള്‍ക്ക് പുതിയ മാര്‍ഗ്ഗരേഖ നിലവില്‍ വന്നു. നഴ്സിംഗ് ഹോമുകളില്‍ കഴിയുന്നവരുടെ സുരക്ഷയെ കരുതി ഏര്‍പ്പെടുത്തിയിരുന്ന കര്‍ശന നിര്‍ദ്ദേശങ്ങളില്‍ ഇളവ് വരുത്തിയാണ് പുതിയ മാര്‍ഗ്ഗരേഖ പുറപ്പെടുവിച്ചിരിക്കുന്നത്. ഫെബ്രുവരി എട്ടുമുതല്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ നിലവില്‍ വരും.
പുതിയ നിര്‍ദ്ദശം അനുസരിച്ച് നഴ്സിംഗ് ഹോമുകളില്‍ കഴിയുന്നവര്‍ക്ക് ഒരു ദിവസം രണ്ട് സന്ദര്‍ശകരെ അനുവദിക്കും. ഈ സന്ദര്‍ശകരെ കൂടാതെ ഒരു സഹായിയേയും താമസക്കാര്‍ക്ക് നിര്‍ദ്ദേശിക്കാം. ഈ സഹായിക്ക് നഴ്സിംഗ് ഹോമില്‍ പ്രവേശിക്കുന്നതിന് ബന്ധപ്പെട്ടയാളെ സന്ദര്‍ശിക്കുന്നതിനും യാതൊരു നിയന്ത്രണങ്ങളും ബാധകമായിരിക്കില്ല.
എന്നാല്‍ നഴ്സിംഗ് ഹോമിലെ ജീവനക്കാര്‍ എടുക്കുന്ന പിസിആര്‍ ടെസ്റ്റ് ഉള്‍പ്പെടെയുള്ള എല്ലാ സുരക്ഷാ മുന്‍കരുതലുകളും ഈ സഹായിയും എടുക്കേണ്ടതാണ്. എച്ച്എസ്ഇയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് പുറമേ ഓരോ നഴ്സിംഗ് ഹോമുകളും പുറത്തിറക്കിയിരിക്കുന്ന തങ്ങളുടേതായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സന്ദര്‍ശകര്‍ പാലിക്കേണ്ടതാണ്.