സ്വകാര്യതാ സംരക്ഷണത്തിന് കൂടുതല്‍ സംവിധാനങ്ങളുമായി വാട്‌സാപ്പ്

ഉപയോക്താക്കളുടെ സ്വകാര്യതാ സംരക്ഷണത്തിന് ഊന്നല്‍ നല്‍കി കൂടുതല്‍ സംവിധാനങ്ങളൊരുക്കുകയാണ് വാട്‌സാപ്പ്. സ്‌ക്രീന്‍ ഷോട്ടിന്റെ കാര്യത്തില്‍ പോലും നിയന്ത്രണങ്ങള്‍ വരുന്നു എന്നാണ് കേള്‍ക്കുന്നത്. സ്വീകര്‍ത്താവ് തുറന്ന് വായിച്ചാല്‍ അപ്പോള്‍ തന്നെ മെസേജ് ഡിലീറ്റ് ആകുന്ന ഫീച്ചര്‍ നിലവിലുണ്ട്(View Once). ഇത്തരം മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ എടുക്കാന്‍ ഇനി സാധിക്കില്ല. ഈ നിയന്ത്രണം അടുത്ത മാസത്തോടെ നടപ്പിലാക്കും.

ഗ്രൂപ്പുകളില്‍ നിന്നും മറ്റ് അംഗങ്ങള്‍ അറിയാതെ ഒരാള്‍ക്ക് പുറത്തു പോകാന്‍ കഴിയും എന്നതാണ് മറ്റൊരു ഫീച്ചര്‍. ഒരു അംഗം ഗ്രൂപ്പില്‍ നിന്നും പുറത്തു പോയാല്‍ അഡ്മിന് മാത്രമായിരിക്കും നോട്ടിഫിക്കേഷന്‍ ലഭിക്കുക. ഒരാള്‍ ഓണ്‍ലൈനില്‍ ഉണ്ടെന്ന് അയാള്‍ തീരുമാനിക്കുന്ന ആളുകള്‍ക്ക് മാത്രം അറിയാന്‍ സാധിക്കുന്ന ഫീച്ചറും ഉടന്‍ നടപ്പിലാക്കും.

Share This News

Related posts

Leave a Comment