രാജ്യത്ത് പുതിയ പാഠ്യപദ്ധതി അണിയറിയില്‍ ഒരുങ്ങുന്നു. സ്‌കൂളുകളില്‍ ഇത് നടപ്പിലാക്കാന്‍ ഇനിയും സമയം എടുക്കുമെങ്കിലും ഇതിന്റെ രൂപരേഖ സംബന്ധിച്ച് ചില കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പാഠ്യപദ്ധതിയുടെ ഉള്ളടക്കം എന്തായിരിക്കുമെന്നോ അല്ലെങ്കില്‍ എന്നു നടപ്പാക്കുമെന്നോ ഇതുവരെ വിവരങ്ങളില്ല.
എന്നാല്‍ ഇത് നടപ്പിലാകുന്നതോടെ പ്രൈമറി സ്‌കൂളുകള്‍ ആഴ്ചയില്‍ ഒരു മണിക്കൂര്‍ കുട്ടികളെ ഏതെങ്കിലുമൊരു മോഡേണ്‍ യൂറോപ്യന്‍ ലാംഗ്വേജ് പഠിപ്പിക്കണം. വിദ്യാഭ്യാസ മന്ത്രി നോമാ ഫോളിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മതപരമായ കാര്യങ്ങളിലെ പരിശീലനത്തിന് കുറഞ്ഞത് രണ്ടര മണിക്കൂര്‍ മാറ്റിവയ്ക്കണമെന്നത് രണ്ട് മണിക്കൂറായി കുറച്ചിട്ടുണ്ട്.
ഹെല്‍ത്ത് എഡ്യുക്കേഷന്‍, പിഇ, ഐറീഷ് ഭാഷ എന്നിവയ്ക്കും നിശ്ചിത സമയം മാറ്റി വയ്ക്കണം. പാഠ്യപദ്ധതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്ത് വന്നേക്കും.