ഏറെ നാളുകള്‍ക്കു ശേഷം ആയിരത്തില്‍ താഴെയെയത്തിയ പ്രതിദിന കോവിഡ് കണക്കുകള്‍ ആ നിലയില്‍ തന്നെ മുന്നോട്ട് പോവുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 984 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 343 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത് ഇതില്‍ തന്നെ 70 പേര് തീവ്ര പരിചരണ വിഭാഗത്തിലാണ് ചികിത്സയില്‍ കഴിയുന്നത്.
കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ ഏഴ് പേരുടെ വര്‍ദ്ധനവും തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ അഞ്ച് പേരുടെ വര്‍ദ്ധനവുമാണ് ഉണ്ടായിരിക്കുന്നത്. 5280 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞയാഴ്ച സ്കൂളുകള്‍ കേന്ദ്രീകരിച്ച് പത്ത് പുതിയ കോവിഡ് ഔട്ട് ബ്രേക്കുകളാണ് ഉണ്ടായിരിക്കുന്നത്. ഇതില്‍ ഒമ്പതെണ്ണവും പ്രൈമറി സ്കൂളുകളിലാണ്. 43 കോവിഡ് കേസുകളാണ് സ്കൂളുകളുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.