രാജ്യത്ത് കോവിഡിനെ തുടര്‍ന്ന് മന്ദഗതിയിലായ സാമ്പത്തിക മേഖലയ്ക്ക് കുടുതല്‍ ഉണര്‍വ് പകരാന്‍ പുതിയ പദ്ധതികളുമായി സര്‍ക്കാര്‍ രംഗത്ത്. ബിസിനസ് റിസംപ്ഷന് സപ്പോര്‍ട്ട് സ്കീം എന്ന പേരിലാണ് പുതിയ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഇതിനായി അപേക്ഷകള്‍ നല്കാന് വ്യവസായ സംരഭങ്ങള്‍ക്ക് ഇപ്പോള്‍ അവസരമുണ്ട്. നവംബര്‍ 30 നകം അപേക്ഷകള്‍ സമര്‍പ്പിക്കണം.
കഴിഞ്ഞ ഒരു വര്‍ഷക്കാലം തങ്ങളുടെ വ്യവസായവരുമാനത്തില്‍ കുറവ് സംഭവിച്ചവര്‍ക്കാണ് സഹായം നല്‍കുന്നത്. 2019 ലെ വിറ്റുവരവിനെ അടിസ്ഥാനമാക്കിയാണ് സഹായം നല്‍കുന്നത്. 2019 ല്‍ ഒരാഴ്ചയിലെ ശരാശരി വിറ്റുവരവിന്റെ മൂന്നിരട്ടിയാണ് ഒറ്റത്തവണയായി നല്‍കുന്നത്.
വ്യവസായങ്ങള്‍ക്ക് ഉണര്‍വ് പകരാന്‍ നേരത്തെയും സര്‍ക്കാര്‍ ചില പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. സ്മേള്‍ ബിസിനസ് അസിസ്റ്റന്‍സ് സ്കീം, ടൂറിസം ബിസിനസ് കണ്ടിന്യുറ്റി സ്കീം , കോവിഡ് റെസ്ട്രിക്ഷന്‍സ് സപ്പോര്‍ട്ട് സ്കീം എന്നിവയായിരുന്നു ഇത്.