അയര്‍ലണ്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1432 പേര്‍ക്ക് കൂടി കോവിഡ് രോഗം ബാധിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. 272 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇന്നലത്തെ കണക്കുകളനുസരിച്ച് ആശുപത്രികളില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ 14 പേരുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. 63 പേരാണ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്. ഇവരുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കുറവുണ്ടായിട്ടില്ല.
കഴിഞ്ഞ ആഴ്ചയില്‍ 30 പേര്‍ കോവിഡിനെ തുടര്‍ന്ന് മരിച്ചതായാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,209 ആയി. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ പുതിയ നാല് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു. 394 പേരാണ് ഇവിടെ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 34 പേര്‍ ഇന്റന്‍സീവ് കെയര്‍ യൂണീറ്റുകളിലാണ് കഴിയുന്നത്.