രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി റിപ്പോര്‍ട്ട് ചെയ്തത് ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പേസിറ്റീവ് കേസുകളാണ്. 1838 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ഹോസ്പിറ്റലുകളില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 200 നു മുകളിലായി. 208 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ തന്നെ 31 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ പുറത്തു വിട്ട വിവരങ്ങളനുസരിച്ച് ആകെ രോഗികളില്‍ മൂന്നു ശതമാനമാണ് 65 വയസ്സിന് മുകളിലുള്ളത്. 16 മുതല്‍ 34 വരെ പ്രായപരിധിയിലുള്ളവരിലാണ് നിലവില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്ത് മുതിര്‍ന്ന ആളുകളില്‍ 89 ശതമാനം ആദ്യഡോസ് വാക്‌സിന്‍ സ്വീകരിച്ചവരും 77 ശതമാനം പേര്‍ രണ്ട് ഡോസ് വാക്‌സിനുകളും സ്വീകരിച്ചവരുമാണെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.
നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ 1129 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതോടൊപ്പം ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.